ആലപ്പുഴ: പൂങ്കാവ് പത്തേൽ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ രാവിലെ 7.30 മുതൽ 10.30 വരെ പത്തേൽ നഗറിൽ രക്തപരിശോധന ക്യാമ്പ് നടക്കും. കൊളസ്ട്രോൾ, ഷുഗർ, ബ്ലഡ് പ്രഷർ തുടങ്ങിയ ടെസ്റ്റുകളും സൗജന്യമായി ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.