കായംകുളം: കേരള സ്റ്റേറ്റ് ടെയ്‌ലേഴ്‌സ് അസോസിയേഷൻ കാർത്തികപ്പള്ളി താലൂക്ക് വാർഷിക സമ്മേളനം നാളെ രാവിലെ 10ന് കായംകുളം പുതിയിടം കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന സെക്രട്ടറി എസ്. മധുസൂദനൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് മാത്യു ജേക്കബ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡൻറ് എ.പി. മോഹനൻ, ജനറൽ സെക്രട്ടറി കെ.എം. ജോസഫ്, ജോയിന്റ് സെക്രട്ടറി എൻ. സുരേന്ദ്രൻ, മുൻ സംസ്ഥാന സെക്രട്ടറി എൻ. ശിവൻപിള്ള, താലൂക്ക് വൈസ് പ്രസിഡന്റ് ബാബു മറ്റ് ഭാരവാഹികളായ രാജേന്ദ്രൻ, രാജമ്മ, ബീന. കെ. ദാസ്, വത്സല എന്നിവർ സംസാരിക്കും.