കായംകുളം: കേരള ഹയർസെക്കൻറി വകുപ്പുമായി ചേർന്ന് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ എം എസ്.എം കോളജിൽ നടത്തുന്ന ശാസ്ത്രപഥം ത്രിദിന ശില്പശാല കായംകുളം സി.പി.സി.ആർ.ഐ. ഐ.സി എ ആർ മേധാവി ഡോ. എസ്. കലാവതി ഉദ്ഘാടനം ചെയ്തു, കോളജ് പ്രിൻസിപ്പൽ ഡോ. കെ.ഗീതകുമാരി അദ്ധ്യക്ഷത വഹിച്ചു, ജില്ലാ സമഗ്ര ശിക്ഷ പ്രോജക്ട് ഓഫീസർ ഡി.എം.രജനീഷ് പദ്ധതി വിശദീകരണം നടത്തി. പ്രൊഫ. കെ.എം.അനിൽകുമാർ, പ്രൊഫ: കെ.പി.ശ്രീകുമാർ, ഡോ. എസ്.ആമിന, ഡോ. ഫാറൂഖ്, മനോജ് കുമാർ, ഡോ. ജി ജ്യോതി എന്നിവർ സംസാരി​ച്ചു.