അമ്പലപ്പുഴ: പൗരത്വ ഭേദഗതി ബില്ലിനെതിരിൽ വണ്ടാനം മാനവീയം സൗഹൃദ വേദി സംഘടിപ്പിച്ച പ്രതിഷേധ സംഗമം അസയ്യിദ് അബ്ദുള്ള തങ്ങൾ ദാരിമി അൽ ഐദറൂസി ഉദ്ഘാടനം ചെയ്തു. എച്ച്.മുഹമ്മദ് അസ്‌ലം അദ്ധ്യക്ഷത വഹിച്ചു. എം.ലിജു, എച്ച്.സലാം, ശ്യാംസുന്ദർ, കെ.എം. ജുനൈദ്, എ.ആർ കണ്ണൻ, ഹക്കീം പാണാവള്ളി, നവാസ് എച്ച് പാനൂർ, പി.സാബു, യു.എം കബീർ, എ.എ.അസീസ്, നാസർ പഴയങ്ങാടി, കാസിം കരുമാടി തുടങ്ങിയവർ സംസാരിച്ചു. എ.എം. അനസ് സ്വാഗതവും തൻസീർ നന്ദിയും പറഞ്ഞു.