കുടശ്ശനാട്: എൻ.എസ്.എസ് ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ തുണ്ടത്തിൽ വടക്കേതിൽ പരേതനായ സി. ജോർജ്ജിന്റെ ഭാര്യ ചിന്നമ്മ ജോർജ്ജ് (94) നിര്യാതയായി. സംസ്കാരം 20 ന് വൈകിട്ട് 3 ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. മക്കൾ: റിട്ട. ഹെഡ്മാസ്റ്റർ ജോർജ് വർഗീസ് (വി.എച്ച്.എസ്.എസ്, പന്നിവിഴ), ജോർജ്ജ് ജോസഫ് (റിട്ട. അസിസ്റ്റന്റ് ജനറൽ മാനേജർ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ്), ജോർജ്ജ് തോമസ് (പ്രൊപ്രൈറ്റർ ജി. സ്റ്റോഴ്സ്), ജോർജ് ടി. ജേക്കബ് (ദോഹ), ജോർജ്ജ് ഫിലിപ്പ് (റിഫൈൻഡറി ഹയർസെക്കൻഡറി സ്കൂൾ, ബറോഡ). മരുമക്കൾ: ലീലാമ്മ മാത്യു (റിട്ട. ഹെഡ്മിസ്ട്രസ്, സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂൾ, മറ്റം മാവേലിക്കര), എലിസബത്ത് (കൊച്ചിൻ), സാറാമ്മ തോമസ് (പുലിയൂർ), റീന ജേക്കബ് (ദോഹ), സുലജ ഫിലിപ്പ് (സൂപ്രണ്ട് സെൻട്രൽ എക്സൈസ്, ബറോഡ).