കായംകുളം :ടിപ്പർ ലോറിയുടെ ബോഡിയുടെ ഇടയിൽ കുടുങ്ങിയ ആളിനെ രക്ഷപെടുത്തി.സർവീസിങ്ങിനിടെയാണ് എം.എസ്.എം കോളജിന് സമീപമുള്ള സർവീസ് സ്റ്റേഷനിലെ തൊഴിലാളി കൊല്ലം സ്വദേശി സന്തോഷ് അപകടത്തി​ൽപ്പെട്ടത്. ബോഡി ഉയർത്തി വച്ച് കഴുകുകയായിരുന്നു സന്തോഷ്.പെട്ടെന്ന് ഹൈഡ്രോളിക് ലിവറിന് തകരാർ സംഭവിച്ച് ബോഡി താഴ്ന്നു. ഈ സമയം നിൽക്കുകയായിരുന്ന സന്തോഷ് ബോഡിക്കും ക്യാബിനും ഇടയിൽ പെടുകയായിരുന്നു. അരക്ക് താഴ്ഭാഗം ബോഡിക്കും ക്യാബിനും ഇടയിൽപെട്ട് ഞെരിഞ്ഞമർന്നു. തുടർന്ന് കായംകുളംഅസി: ഫയർ സ്റ്റേഷൻ ഓഫിസർ സി.പി.ജോസിന്റെ നേതൃത്വത്തിലുള്ള അഗ്നിശമന സ്ഥലത്ത് എത്തി ബോഡിയുടെ ഒരു ഭാഗം അറുത്ത് മാറ്റുകയും മറ്റ് തൊഴിലാളികളും ചേർന്ന് ജാക്കി ഉപയോഗിച്ച് ബോഡി ഉയർത്തി സന്തോഷിനെ പുറത്ത് എടുക്കുകയുമായിരുന്നു. കാലിന് പരുക്കേറ്റ സന്തോഷിനെ കായംകുളം ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.