ആലപ്പുഴ: പി.ടി.ചാക്കോ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ വ്യക്തിഗത പുരസ്കാരം മന്ത്രി വി.എസ്.സുനിൽകുമാറിന് മന്ത്രി പി.തിലോത്തമൻ സമ്മാനിച്ചു. ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് അംഗം ടി.ടി.കുരുവിള അദ്ധ്യക്ഷത വഹിച്ചു. ഫാ. ഫിലിപ്പ് വടക്കേക്കളം അനുഗ്രഹ പ്രഭാഷണം നടത്തി. എ.എ.ഷുക്കൂർ, അഡ്വ. ജോയിക്കുട്ടി ജോസ്, ഡോ.അനിൽകുമാർ, ജേക്കബ് ജോൺ, മുക്കം ബേബി, പി.ടി.ജോസഫ് തുടങ്ങിയവർ സംസാരിച്ചു.