photo

ചേർത്തല:വടക്കുംമുറി തൈക്കൽ പരിത്യംപള്ളിൽ നാഗകല്ലുങ്കൽ ദേവീ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞവും അവിട്ടം മഹോത്സവവും ഇന്നു മുതൽ 26 വരെ നടക്കും.ഇന്ന് രാവിലെ 6.30ന് ഗണപതിഹോമം,9.30മുതൽ പരിത്യംപള്ളിൽ ക്ഷേത്ര നാരായണീയ സമിതിയുടെ നേതൃത്വത്തിൽ നാരായണീയപാരായണം,വൈകിട്ട് 7ന് എഴുപുന്ന കുമാരപുരം ക്ഷേത്രം പ്രസിഡന്റ് എം.ആർ.കമലാസനൻ ദീപപ്രകാശനം നടത്തും.തുടർന്ന് യജ്ഞാചാര്യൻ ഗുരുവായൂർ മണികണ്ഠ വാര്യരുടെ പ്രഭാഷണം .രാത്രി 8.30ന് താലപ്പൊലിവരവ്.19ന് രാവിലെ 9.30ന് വരാഹാവതാരം,വൈകിട്ട് 7.15ന് മൈസൂർ യൂണിവേഴ്സിറ്റിയിലെ ഡോ.ദേവിപ്രസാദ് പ്രഭാഷണം നടത്തും.20ന് രാവിലെ 10ന് നരസിംഹാവതാരം,വൈകിട്ട് 7ന് ദീപാരാധന തുടർന്ന് പ്രഭാഷണം.21ന് രാവിലെ 7ന് പറക്കെഴുന്നള്ളിപ്പ്,10ന് ശ്രീകൃഷ്ണാവതാരം,വൈകിട്ട് 6ന് രാജലക്ഷ്മീ സുതറാം അവരിപ്പിക്കുന്ന മുകുന്ദമാല കീർത്തന കാവ്യം.22ന് രാവിലെ 7ന് പറക്കെഴുന്നള്ളിപ്പ്,11ന് ഗോവിന്ദപട്ടാഭിഷേകം.23ന് രാവിലെ 7ന് പറക്കെഴുന്നള്ളിപ്പ്,11ന് രുക്മിണിസ്വയംവരം, വൈകിട്ട് 5ന് സർവൈശ്വര്യപൂജ,രാത്രി 8.30ന് താലപ്പൊലിവരവ്.24ന് രാവിലെ 7ന് പറക്കെഴുന്നള്ളിപ്പ്, 9ന് കുചേലവൃത്തം.25ന് രാവിലെ 6.30ന് മഹാഗണപതി ഹോമം,7ന്പറക്കെഴുന്നള്ളിപ്പ്,10ന് സ്വർഗാരോഹണം,ഉച്ചയ്ക്ക് 12.30ന് അവഭൃഥസ്നാനം,വൈകിട്ട് 7.30ന് താലപ്പൊലിവരവ്.26ന് അവിട്ടം മഹോത്സവം,രാവിലെ 7.30ന് കലശം,ശരത്ചന്ദ്രൻ മരുത്തോർവട്ടം സോപാന സംഗീതം അവതരിപ്പിക്കും.8.30ന് ശ്രീബലി തുടർന്ന് നാരായണീയപാരായണം,വൈകിട്ട് 3.15ന് തിരുവാഭരണം എതിരേൽപ്പ്,4ന് പകൽപ്പൂരം ഫ്ളവേഴ്സ് ടി.വി ഫെയിം കലാപ്രതിഭ ഹരികൃഷ്ണൻ ചേർത്തല,അഖിൽ തിരുവിഴ എന്നിവർ സ്പെഷ്യൽ നാഗസ്വരവും ലയവാദ്യ പ്രതിഭ വിവേക നന്ദു അമ്പലപ്പുഴ തകിലും,തിരുനെല്ലൂർ വിഷ്ണു തകിൽനാദവും അവതരിതിക്കും.കാഞ്ചികാമകോടി പീഠം ആസ്ഥാന വിദ്വാൻ ഡോ.മരുത്തോർവട്ടം ഉണ്ണിക്കൃഷ്ണൻ പഞ്ചാരിമേളത്തിന് നേതൃത്വം നൽകും.രാത്രി 9ന് ദീപാരാധന,10.30ന് തിരുവനന്തപുരം ഭരത ക്ഷേത്ര അവതരിപ്പിക്കുന്ന മാന്ത്രിക ഇതിഹാസ നൃത്തനാടകം ഉലകുടയ പെരുമാൾ.ഫെബ്രുവരി 2ന് 7-ാം പൂജ മഹോത്സവം,വൈകിട്ട് 7ന് ദീപാരാധന,തുടർന്ന് പുഴുക്കു വഴിപാട്.