ആലപ്പുഴ: നഗരത്തിൽ ജില്ലാക്കോടതി പാലത്തിനു സമീപമുള്ള ജില്ലാ വെറ്ററിനറി ആശുപത്രിയിൽ നായക്കുട്ടിയെ ചികിത്സയ്ക്കെത്തിച്ച സംഘം ഡോക്ടറെ കയ്യേറ്റം ചെയ്തെന്നു പരാതി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഡോ. വാഹിദിനാണ് മർദ്ദനമേറ്റത്. നഗരസഭയുടെ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ പങ്കെടുത്ത ശേഷം എത്തിയ ഡോക്ടറോട് നായയുമായി എത്തിയവർ തട്ടിക്കയറി. തുടർന്ന് പുറത്തുനിന്നെത്തിയ ചിലരും കൂടി ചേർന്ന് ഡോക്ടറെ കയ്യേറ്റം ചെയ്തെന്നാണ് പരാതി. നോർത്ത് പൊലീസ് കേസെടുത്തു.