ചേർത്തല:എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ മാസം തോറും നടത്തിവരുന്ന ഗുരുദേവ ദർശന പഠന ക്ലാസ് 19ന് രാവിലെ 9.30 ന് കണിച്ചുകുളങ്ങര യൂണിയൻ പുതിയതായി നിർമ്മിച്ച ഓഫീസ് മന്ദിര ഹാളിൽ നടക്കും. യൂണിയനിലെ 571-ാം നമ്പർ ശാഖ പ്രസിഡന്റ് ക്ലാസ് തങ്കപ്പൻ ഉദ്ഘാടനം ചെയ്യും.വൈക്കം മുരളിയാണ് ക്ലാസ് നയിക്കുന്നത്. യൂണിയൻ കൗൺസിലർ കെ.സോമൻ സ്വാഗതം പറയും.പഠനക്ലാസ്സിൽ എല്ലാവരും കൃത്യസമയത്ത് എത്തിചേരണമെന്ന് യൂണിയൻ സെക്രട്ടറി കെ.കെ.മഹേശൻ അറിയിച്ചു.