ചേർത്തല:ജോലികഴിഞ്ഞ് ഹോട്ടലിന്റെ പിൻവശത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന ജീവനക്കാരനു നേരെ തെരുവ് നായയുടെ ആക്രമണം.മുഖത്താണ് കടിയേറ്റത്.നഗരസഭ 23ാം വാർഡ് മഠത്താളിചിറയിൽ കുഞ്ഞച്ചൻ(72)നാണ് കടിയേറ്റത്.കഴിഞ്ഞദിവസം വൈകിട്ട് 5ന് നഗരത്തിൽ കോടതികവലക്കു സമീപത്തെ ഹോട്ടലിലായിരുന്നു സംഭവം.വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.