ആലപ്പുഴ: സംഘപരിവാർ ഉയർത്തുന്ന ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയത ഉയർത്തി പ്രതിരോധിക്കാനാകില്ലെന്ന് എൽ.ഡി.എഫ് തെക്കൻ മേഖല ജാഥാ ക്യാപ്ടൻ ടി.ജെ.ആഞ്ചലോസ് പറഞ്ഞു. 26ന് സംഘടിപ്പിക്കുന്ന മനുഷ്യ മഹാ ശൃംഖലയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച ജാഥയ്ക്ക് ഹരിപ്പാട് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു ആഞ്ചലോസ്.
വിവിധ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് നേതാക്കളായ സി.ബി.ചന്ദ്രബാബു, കെ.രാഘവൻ, കെ.എച്ച്.ബാബുജാൻ, പി.വി.സത്യനേശൻ, ജേക്കബ് ഉമ്മൻ, സജീവ് പുല്ലുകുളങ്ങര, ഐ.ഷിഹാബുദീൻ, സജു എടക്കാട്, ബിനോസ് കണ്ണാട്ട്, ജി.ശശിധരപ്പണിക്കർ , എം.സത്യപാലൻ, എം.സുരേന്ദ്രൻ, കെ.കാർത്തികേയൻ, എന്നിവർ സംസാരിച്ചു.ജാഥ ഇന്ന് മാവേലിക്കര മണ്ഡലത്തിൽ പര്യടനം നടത്തും.