കായംകുളം: കണ്ടല്ലൂർ ഗ്രാമ പഞ്ചായത്ത് ഗണിതോത്സവം പുതിയവിള കൊപ്പാറേത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബുജാക്ഷി ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ് സുരേഷ് പുത്തൻകുളങ്ങര അദ്ധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ തയ്യിൽ പ്രസന്നകുമാരി,ബി പി.ഒ.എസ് വി.ബിജു, സ്കൂൾ മാനേജർ പി.ചന്ദ്രമോഹൻ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഇൻചാർജ് ആർ.ഷൈനി, ക്ലസ്റ്റർ കോ ഓർഡിനേറ്റർ മഞ്ജു ,ഹെഡ്മിസ്ട്രസ് ആർ. ദീപ ,കെ അജയകുമാർ എന്നിവർ പങ്കെടുത്തു.