ആലപ്പുഴ: കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ സി.എം.പി അരവിന്ദാക്ഷൻ വിഭാഗം സ്ഥാനാർത്ഥിയായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൽ.മോനച്ചനെ മത്സരിപ്പിക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതായി സെക്രട്ടറി അജീബ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 26ന് എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന മനുഷ്യശ്യംഖലയിൽ പങ്കെടുക്കും. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്ക് എതിരെ മാർച്ച് 10ന് രാജ്ഭവൻ മാർച്ചും ധർണയും നടത്തും. വാർത്താസമ്മേളനത്തിൽ എൽ.മോനച്ചൻ, സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.