ആലപ്പുഴ : എസ്.എൻ.ഡി.പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന 'ഏകാത്മകം മെഗാ ഇവന്റ് 2020'ൽ അമ്പലപ്പുഴ യൂണിയനിൽ നിന്ന് പങ്കാളികളായ നർത്തകിമാരുടെ നേതൃത്വത്തിൽ കുണ്ഡലിനിപാട്ടിന്റെ മോഹിനിയാട്ട ആവിഷ്കാരം ഇന്ന് വൈകിട്ട് 5ന് കിടങ്ങാംപറമ്പ് ക്ഷേത്രമൈതാനിയിൽ നടക്കുമെന്ന് യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാന്ദൻ അറിയിച്ചു.. യൂണിയനിലെ വിവിധ ശാഖകളിൽ നിന്ന് നൂറോളം പേരാണ് തൃശ്ശൂരിലെ മെഗാ ഇവന്റിൽ പങ്കെടുത്തത്.