പൂച്ചാക്കൽ : പാണാവള്ളി നീലംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് ഉത്സവം 21 മുതൽ 26 വരെ നടക്കും.21 ന് ഉച്ചക്ക് 12.10 നും 12.30 നും മദ്ധ്യേ ക്ഷേത്രാചാര്യൻ മുകുന്ദൻ മാധവൻ തന്ത്രിയുടെയും മേൽശാന്തി രജിത് ശാന്തിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്. രാത്രി 9 ന് നാടകം , 22 ന് വൈകിട്ട് 7ന് ചെമ്പഴന്തി കുടുംബ യൂണിറ്റിന്റെ താലപ്പൊലി,രാത്രി 8ന് കഥാപ്രസംഗം, 9 ന് വൺമാൻ ഷോ. 23 ന് വൈകിട്ട് 7ന് ശ്രീനാരായണ കുടുംബയൂണിറ്റിന്റെ താലപ്പൊലി, 9.30 ന് നാടകം, 24 ന് വൈകിട്ട് 7ന് കുമാരനാശാൻ കുടുംബ യൂണിറ്റിന്റെ താലപ്പൊലി. 7.30 ന് ഓട്ടൻതുള്ളൽ,രാത്രി 8.30 ന് വയലാർ ഗാനമേള, 25 ന് വൈകിട്ട് 7ന് സ്പെഷ്യൽ ദീപാരാധന, വെടിക്കെട്ട്, പുഷ്പാഭിഷേകം. രാത്രി 9 ന് നാടകം, തുടർന്ന് പള്ളിവേട്ട, 26 ന് വൈകിട്ട് 4ന് ആറാട്ട്., കൊടിയിറക്ക്. രാത്രി 8.30 ന് മ്യൂസിക് ഫ്യൂഷൻ. ഉത്സവ പരിപാടികൾക്ക് എം.പി.തിലകൻ, എം.വി.റിനേഷ്, കെ.കെ.ശിവൻ, എൻ.പി ശശികുമാർ ,ഷബിൻസൺ കാളവത്ത് എന്നിവർ നേതൃത്വം നൽകും.