മാവേലിക്കര: ഉമ്പർനാട് എൽ.പി.സ്കൂൾ (കാക്കാനപ്പള്ളിൽ സ്കൂൾ) 105ാം വാർഷികാഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും കുട്ടികൾക്കായുള്ള പാർക്കിന്റെ ഉദ്ഘാടനവും ഇന്ന് വൈകിട്ട് 3ന് നടക്കും. ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈല ലക്ഷമണൻ അദ്ധ്യക്ഷയാകും. 80 വയസ് കഴിഞ്ഞ പൂർവ്വവിദ്യാർത്ഥികളെയും പ്രതിഭകളെയും ചടങ്ങിൽ ആദരിക്കും. ജെ.സി.ഐ നാഷണൽ ട്രെയിനറും തുമ്പമൺ സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായ ഡോ.സൂസൻ ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തും. ദീപാ ജയാനന്ദൻ, ശ്രീലേഖ ഗിരീഷ്, വിജി, എം.കെ.സുധീർ, എം.ഒ രമണിക്കുട്ടി, കെ.സുരേന്ദ്രൻപിള്ള, സുനിൽ കുമാർ, സോമശർമ്മ, അദ്വൈത്.വി.എ എന്നിവർ സംസാരിക്കും. മോഹൻ.കെ.സ്വർണകുമാർ സ്വാഗതവും എൽ.ആശ നന്ദിയും പറയും.