ambala

അമ്പലപ്പുഴ: ടൂറിസ്റ്റ് ബസ് ഓട്ടോറിക്ഷയിലിടിച്ച്, ഓട്ടോ ഡ്രൈവർ പുന്നപ്ര പൊഴിക്കൽ വീട്ടിൽ അഷ്റഫിന് (53) ഗുരുതര പരിക്കേറ്റു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ കരൂർ നവരാക്കൽ ക്ഷേത്രത്തിനു സമീപം ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തേക്കു പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷയിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.