ഹരിപ്പാട്: ഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഏവൂർ തെക്കേ കരക്കാർ നടത്തുന്ന ഏഴാം ഉത്സവം നാളെ നടക്കും. രാത്രി 10 മുതൽ വിളക്കെഴുന്നളളത്തും പൂരക്കാഴ്ചയും നടക്കും. രാത്രി 12 ന് നൃത്തനാടകം, ദശാവതാരച്ചാർത്ത്, അഷ്ടാഭിഷേകം, കാഴ്ചശ്രീബലി, ഉത്സവബലി, ഓട്ടൻതുള്ളൽ. വൈകിട്ട് 4ന് സംഗീത സദസ്, 6.45 ന് പ്രതിഭാ വന്ദനം, 7 ന് ചികിത്സാ ധനസഹായ വിതരണം.