കായംകുളം: പെട്രോൾ പമ്പിന് മുകളിലേക്കു ചാഞ്ഞുകിടക്കുന്ന പഴക്കമുള്ള മരം വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് സമീപ വ്യാപാരികൾ കായംകുളം നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി. നഗരഹൃദയത്തിൽ നെൽസൺ പെട്രോൾ പമ്പിന് മുകളിലേക്കാണ് പിന്നിലെ കാവിലുള്ള പഴക്കമുള്ള മരം ചരിഞ്ഞു കിടക്കുന്നത്. ഇത് പൂർണ്ണമായി ചരിഞ്ഞാൽ അപകടങ്ങൾക്ക് കാരണമാകുമെന്നും തങ്ങൾ ഭീതിയോടെയാണ് കഴിയുന്നതെന്നും വ്യാപാരികൾ പറയുന്നു.