ഹരിപ്പാട്: പള്ളിപ്പാട് സ്‌പെഷ്യൽ വില്ലേജ് ഓഫീസറായിരിക്കെ മരണമടഞ്ഞ കെ. ദേവിദാസിന്റെ ഓർമ്മയ്ക്കായി സുഹൃത്തുക്കളുടെ സംഘടനയായ 'സ്നേഹവർണങ്ങൾ"നടത്തുന്ന അനുസ്മരണ സമ്മേളനം ഇന്ന് വൈകിട്ട് 4 ന് മുട്ടം എഥീനയിൽ നടക്കും. ആറാട്ടുപുഴ വില്ലേജ് ഓഫീസർ സിന്ധുമോൾക്ക് ക്യാഷ് അവാർഡും പ്രശസ്തി പത്രവും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമ്മാനിക്കും. ജോൺ തോമസ് മുഖ്യപ്രഭാഷണം നടത്തും. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ആനന്ദൻ, ചേപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാ രാമചന്ദ്രൻ, ഡെപ്യൂട്ടി കളക്ടർ പി.എസ്. സ്വർണ്ണമ്മ, തഹസിൽദാർ കെ.ബി.ശശി, ചിങ്ങോലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ. ഗോപി, കെ.വിശ്വനാഥ്, കെ. സോമനാഥൻ, എസ്. ശ്രീനിവാസൻ, റ്റി.വി. വിനോബ്, കെ. രാജശേഖരൻപിള്ള എന്നിവർ സംസാരിക്കും.