ഹരിപ്പാട്: മുതുകുളം ലയൺസ് ക്ലബ്, ഹരിപ്പാട് മുനിസിപ്പാലിറ്റി, ഹരിപ്പാട് പ്രസ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9 മുതൽ കാവൽ ഓഡിറ്റോറിയത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും. തിമിര ശസ്ത്രക്രിയ, 30 വയസിന് മുകളിലുള്ള വനിതകൾക്ക് സ്തനാർബുദ പരിശോധന, പ്രമേഹരോഗ ക്യാമ്പ് എന്നിവ നടക്കും. നേത്രപരിശോധനയിൽ തിമിര ശസ്ത്രക്രിയ ആവശ്യമായി വരുന്നവരെ തി​രഞ്ഞെടുത്ത് സൗജന്യമായി ഭരണിക്കാവ് എം.ടി.എം.എം കണ്ണാശുപത്രിയിൽ ശസ്ത്രക്രിയ നടത്തി​ തിരികെ വീട്ടിൽ എത്തി​ക്കും.രാവിലെ 9ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ക്യാമ്പ് ചെയ്യും .ലയൺസ് ക്ലബ് പ്രസിഡന്റ് ആർ.കെ.പ്രകാശ് അദ്ധ്യക്ഷത വഹിക്കും. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ വി.പരമേശ്വരൻകുട്ടി മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പൽ വൈസ് ചെയർമാൻ കെ.എം രാജു ആരോഗ്യ സന്ദേശം നൽകും. പ്രസ് ക്ളബ് സെക്രട്ടറി ബി.കൃഷ്ണകുമാർ, ശിവകുമാർ, ഒ.എ ഗഫൂർ, ഡോ.സുജിത്, എൻ.സുരേന്ദ്രൻ, സതിയമ്മ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. രജിസ്ട്രേഷൻ രാവിലെ 7 ന് ആരംഭിക്കും. വാർത്താ സമ്മേളനത്തിൽ ആർ.കെ പ്രകാശ്, എം.കൃഷ്ണൻ നായർ, ബി.കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.