പൂച്ചാക്കൽ : മുംബയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പൂച്ചാക്കൽ സ്വദേശിയുടെ മൃതദേഹം ഇന്ന് രാത്രി നാട്ടിലെത്തിക്കും.പാണാവള്ളി പതിനൊന്നാം വാർഡ് കരീത്തറ വീട്ടിൽ രവീന്ദ്രന്റെ മകൻ രഞ്ജിത്തിനെയാണ് (24) മുംബയിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മൂകാംബിക ക്ഷേത്രത്തിൽ പോകുന്നെന്നു പറഞ്ഞ് തിങ്കളാഴ്ച വീടുവിട്ടിറങ്ങിയതാണ്. മൃതദേഹത്തിനരികിൽ നിന്ന് കിട്ടിയ മൊബൈൽ ഫോണിൽ നിന്നാണ് ബന്ധുക്കളെ പൊലീസ് വിവരം അറിയിച്ചത്. പൂച്ചാക്കൽ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്നു. ഒരു മാസം മുമ്പാണ് ഓട്ടോ ഓടിക്കാൻ എറണാകുളത്തേക്ക് പോയത് .അമ്മ: ലീല. സഹോദരൻ: ലജിത്ത്