ആലപ്പുഴ : ആലപ്പുഴയിൽ ആദ്യമായി ഒരു ഹോക്കി അക്കാദമി ആരംഭിക്കുന്നു. മുൻ ഹോക്കിതാരങ്ങളും പരിശീലകരും ഹോക്കി സ്നേഹികളും ചേർന്ന്, ധ്യാൻചന്ദിന്റെ സ്മരണ നിലനിർത്താൻ ആരംഭിക്കുന്ന അക്കാദമിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 8.30 ന് ഇ എം എസ് സ്റ്റേഡിയത്തിൽ എ.എം.ആരിഫ് എം.പി നിർവഹിക്കും. ജില്ലാസ്പോപോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി. വിഷ്ണു അദ്ധ്യക്ഷനാകും. മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ലോഗോ പ്രകാശനം ചെയ്യും.