മാവേലിക്കര: പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽ.ഡി.എഫ് 26ന് നടത്തുന്ന മനുഷ്യമഹാശ്യംഖലയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എ.ഐ.എസ്.എഫ് മാവേലിക്കരയിൽ കാൽനട ജാഥ നടത്തി. സി.പി.ഐ മാവേലിക്കര മണ്ഡലം സെക്രട്ടറി എം.ഡി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി വിപിൻ ജോയ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വിപിൻദാസ്, അസ്ലംഷാ, ഗൗരി കൃഷ്ണ, അനൂപ്ചന്ദ്രൻ, എ.ഐ.വെ.എഫ് മണ്ഡലം സെക്രട്ടറി എസ്.അംജാദ് എന്നിവർ സംസാരിച്ചു.