tv-r

അരൂർ: ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. അരൂർ പഞ്ചായത്ത് 18-ാം വാർഡ് നെടുമ്മുറിയിൽ അജിത്ത് ആന്റണി (34) ആണ് മരിച്ചത്. അരൂർ പെരുപറമ്പിൽ സന്ദീപ് (34),നെട്ടൂർ ഇല്ലിക്കൽ വീട്ടിൽ റിനോഷ് (21), ആലപ്പുഴ സിതാര മൻസിലിൽ മുഹമ്മദ് ആഷിക്ക് (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദേശീയപാതയിൽ അരൂർ തെക്ക് ഗുരുമന്ദിരത്തിന് സമീപം വെള്ളിയാഴ്ച രാത്രി 9 ന് ആയിരുന്നു അപകടം. അജിത്തും സന്ദീപും ബൈക്കിൽ യൂ ടേൺ തിരിയുന്നതിനിടെ റിനോഷും ആഷിക്കും സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു.

അജിത്തിന്റെ ഭാര്യ: റെക്സി.മക്കൾ: അഫ്രീന, അഫ്രിൻ, അഫറ്റ.സംസ്ക്കാരം ഇന്ന് രാവിലെ 11ന് പുത്തൻകുരിശ് പ്രത്യാശ ഗ്രൗണ്ടിൽ.