ആലപ്പുഴ: കൈത്തറി വസ്ത്ര പ്രചാരണാർത്ഥം നടത്തിയ സംസ്ഥാനതല ചിത്രരചനാ മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം.വി.ലൗലി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാംഗം എം.ലത, കൈത്തറി വസ്ത്ര ഡയറക്ടറേറ്റ് ഡെപ്യൂട്ടി രജിസ്ട്രാർ മഹേന്ദ്രകുമാർ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ.എസ്.അജിമോൻ, വി.കെ.ജോസഫ് എന്നിവർ സംസാരിച്ചു.