തുറവൂർ: പ്ലാസ്റ്റിക്കിനെ തുരത്താൻ തുണിസഞ്ചി കൊണ്ട് ബദലൊരുക്കുകയാണ് വളമംഗലം എസ്.സി.എസ് .എച്ച്.എസ് എസ് വിദ്യാർത്ഥികൾ. പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നതുമുതൽ തുണി സഞ്ചി നിർമ്മാണ യൂണിറ്റുമായി രംഗത്തുണ്ടിവർ. ആദ്യഘട്ടത്തിൽ ഒരുക്കിയ 200 തുണി സഞ്ചി സ്കൂൾ പരിസരത്തെ വീടുകളിലും കടകളിലും സൗജന്യമായി എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർത്ഥികൾ പദ്ധതി സ്കൂൾ മാനേജർ എസ്സ്.വിഷ്ണു ഉദ്ഘാടനം ചെയ്തു അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക എൻ.വി.ആശ. എൻ.വി.ജയശ്രീ ഇന്ദിര എന്നിവർ സംസാരിച്ചു.