ആലപ്പുഴ: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഹയർസെക്കൻഡറി, ഹൈസ്‌കൂൾ ഏകീകരണം പിൻവലിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. എ.എച്ച്.എസ്.ടി.എ 29-ാമത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടതുസർക്കാർ വിദ്യാഭ്യാസ മേഖലയിൽ ഹിഡൻ അജണ്ടകൾ നടപ്പിലാക്കി തകർത്തു തരിപ്പണമാക്കി. വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകുന്ന ഇത്തരം നീക്കങ്ങൾ സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ആർ. സാം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് എം.ലിജു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.മനോജ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ എസ്.ശരത്, ടിജിൻ ജോസഫ്, ഡോ.അനിൽ കണ്ടമംഗലം, ശൂരനാട് രാധാകൃഷ്ണൻ, അജു പി.ബഞ്ചമിൻ, ബി.സന്തോഷ്‌കുമാർ, ലിസമ്മ ജോസഫ്, ജെ. രാജേഷ്, എം.എ. സിദ്ദിഖ്, സുനിൽ ജോസഫ്, ബിജി ദാമോദരൻ, അജി എസ്.നായർ, ടി.സിദ്ദിക്ക്, കെ.ഷൗക്കത്ത് എന്നിവർ സംസാരിച്ചു.