ആലപ്പുഴ: നഗരത്തിൽ ഇന്നലെയുണ്ടായ മൂന്ന് വ്യത്യസ്ത സംഭവങ്ങളിൽ ഫയർഫോഴ്സിന്റെ സമയോചിത ഇടപെടൽ ദുരന്തങ്ങൾ ഒഴിവാക്കി.

ഉച്ചയ്ക്ക് 12ന് തുമ്പോളി തീർത്ഥശേരി ക്ഷേത്രത്തിന് സമീപം കൊച്ചുവീട്ടിൽ മധുവിന്റെ വീടിനാണ് തീപിടിച്ചത്. ഉച്ചയ്ക്ക് 1.15ന് കുവുങ്കൽ ഭാഗത്ത് റോഡരികിൽ ആരോ ചവറിന് തീയിട്ടു.1.45ന് മട്ടാഞ്ചേരി പാലത്തിന് സമീപം നിന്ന പാലമരം വീണു ഗതാഗത തടസമുണ്ടായി. മൂന്നിടത്തും ഫയർഫോഴ്സ് സന്ദർഭോചിതമായി ഇടപെട്ടു.