ചേർത്തല:എസ്.എൻ.ഡി.പി യോഗം വയലാർ തെക്ക് 468-ാം നമ്പർ ശാഖയിലെ 5 നമ്പർ ഗുരുവന്ദനം കുടുംബ യൂണി​റ്റ് വാർഷിക പൊതുയോഗം വടക്കേത്തറ പ്രകാശന്റെ വസതിയിൽ നടന്നു.യോഗം ഡയറക്ടർ ബോർഡ് അംഗം ടി.അനിയപ്പൻ ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് ആർ.തിലകപ്പൻ അദ്ധ്യക്ഷനായി.