photo

ആലപ്പുഴ: പൾസ് പോളിയോ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിൽ ഇന്നലെ 121543 കുട്ടികൾക്ക് പോളിയോ വാക്സിൻ തുള്ളിമരുന്ന് നൽകി. അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലെ 682 കുട്ടികളും ഇതിൽ ഉൾപ്പെടും. ഇന്നും നാളെയും ആരോഗ്യപ്രവർത്തകർ വീടുകൾ സന്ദർശിച്ച് എല്ലാകുട്ടികൾക്കും മരുന്ന് ലഭിച്ചെന്ന് ഉറപ്പുവരുത്തും.

ജില്ലാതല ഉദ്ഘാടനം പാലമേൽ കുടുംബാരോഗ്യകേന്ദ്രത്തിൽ ആർ .രാജേഷ് എം.എൽ.എ നിർവഹിച്ചു. പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാമെഡിക്കൽ ഓഫിസർ ഡോ .എൽ.അനിതകുമാരി മുഖ്യപ്രഭാഷണം നടത്തി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.