ആലപ്പുഴ: ഗവർണർ സർക്കാർ ചെലവിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുകയാണെന്ന് എൽ.ഡി.എഫ്.തെക്കൻ ജാഥാ ക്യാപ്റ്റൻ ടി.ജെ.ആഞ്ചലോസ് പ്രസ്താവിച്ചു. 26ന് നടക്കുന്ന മനുഷ്യ മഹാശൃംഖലയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച ജാഥയ്ക്ക് മാവേലിക്കര മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നൽകിയ സ്വീകരണങ്ങൾക്ക് നന്ദി പറയുകയായിരുന്നു ആഞ്ചലോസ്.
മാവേലിക്കര മണ്ഡലത്തിലെ ജാഥാ പര്യടനം ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വിവിധ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് നേതാക്കളായ കെ.രാഘവൻ, കെ.എച്ച്.ബാബുജാൻ, പി.വി.സത്യനേശൻ, ജേക്കബ് ഉമ്മൻ, സജീവ് പുല്ലുകുളങ്ങര, ഐ.ഷിഹാബുദീൻ, സജു എടക്കാട്, ബിനോസ് കണ്ണാട്ട്, ജി.ശശിധര പണിക്കർ എന്നിവർ സംസാരിച്ചു.ജാഥ ഇന്ന് കായംകുളം മണ്ഡലത്തിൽ പര്യടനം നടത്തും.