പൂച്ചാക്കൽ : തൈക്കാട്ടുശേരി പുന്നക്കീഴിൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം 22 മുതൽ ഫെബ്രുവരി 1 വരെ നടക്കും.22 ന് വൈകിട്ട് 7.30 ന് ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി കൊടിയേറ്റും.27 ന് ചതയം ഉത്സവം, 28 ന് പൂരുരുട്ടാതി ഉത്സവം, 29 ന് ഉതൃട്ടാതി ഉത്സവം, 30 ന് രേവതി വിളക്ക്, 31 ന് അശ്വതി മഹോത്സവം, ഫെബ്രുവരി 1 ന് മകരഭരണി ദർശനം.