ആലപ്പുഴ : ധ്യാൻചന്ദ് ഹോക്കി അക്കാദമി എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ലോഗോ പ്രകാശനം നടത്തി. വെബ്സൈറ്റ് ഉദ്ഘാടനം എ.എ.റസാഖ് നിർവഹിച്ചു. ചലച്ചിത്ര സംവിധായകൻ എം.എ.നിഷാദ് മുഖ്യാതിഥിയായി. സി.ടി.സോജി സ്വാഗതം പറഞ്ഞു.