മാവേലിക്കര : മനുഷ്യ മഹാശൃംഖലയുടെ പ്രചാരണാർഥം എൽ.ഡി.എഫ് മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് ക്യാപ്റ്റനായുള്ള മണ്ഡലം ജാഥ തെക്കേക്കര കുറത്തികാട് ജംഗ്ഷനിൽ ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജി.ഉണ്ണിക്കൃഷ്ണനുണ്ണിത്താൻ അദ്ധ്യക്ഷനായി. യു.വിശ്വംഭരൻ സ്വാഗതം പറഞ്ഞു. മാവേലിക്കര കെ.എസ്.ആർ.ടി.സി ജംഗ്ഷൻ, മാങ്കാംകുഴി നാലുമുക്ക്, ചുനക്കര, പടനിലം, കാവുംപാട്, താമരക്കുളം ജംഗ്ഷൻ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം ജാഥ ചൂനാട്ട് സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ സി.ബി ചന്ദ്രബാബു, കെ.രാഘവൻ, അഡ്വ.ജി.ഹരിശങ്കർ, കെ.എച്ച് ബാബുജാൻ, കെ.മധുസൂദനൻ, പി.വി സത്യനേശൻ, ജേക്കബ് ഉമ്മൻ, സജീവ് പുല്ലുകുളങ്ങര, ഐ.ഷിഹാബുദ്ദീൻ, സജു എടക്കാട്, ബിനോസ് തോമസ് കണ്ണാട്ട്, ജോസ് കാവനാട്, ജി ശശിധര പണിക്കർ, ഷാജി കൃഷ്ണൻ എന്നിവർ സംസാരിച്ചു.