bdn

ഹരിപ്പാട് : എസ്. എൻ. ഡി. പി യോഗം മുതുകുളം വടക്ക് 317 നമ്പർ ശാഖയുടെ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്. സലികുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എൻ. അശോകൻ അദ്ധ്യക്ഷനായി. അഡ്വ. യു. ചന്ദ്രബാബു റിട്ടേണിംഗ് ഓഫീസറായിരുന്നു. ഭാരവാഹികൾ :പി. ത്യാഗരാജൻ(പ്രസിഡന്റ്), ആർ. ശശിധരൻ (സെക്രട്ടറി), കെ. പി. ശ്രീകുമാർ (വൈസ് പ്രസിഡന്റ്), എസ്‌. അനീഷ് (യൂണിയൻ കമ്മിറ്റി അംഗം).