വള്ളികുന്നം: സ്കൂൾ വിട്ടെത്തിയ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് നിർബന്ധിച്ചു മദ്യം നൽകിയ സംഭവത്തിൽ ചൂനാട് വാടകയ്ക്ക് താമസിക്കുന്ന തെക്കേമുറി കയ്പംകുളത്ത് ഷെമീറിനെ (28) കോടതി റിമാൻഡ് ചെയ്തു. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. വിദ്യാർത്ഥിയെ കാണാതായതിനെത്തുടർന്ന് മാതാവ് നടത്തിയ അന്വേഷണത്തിലാണ് രാത്രി 7 ഓടെ പ്രതിയുടെ വീട്ടിൽ മദ്യപിച്ച് അബോധാവസ്ഥയിൽ വിദ്യാർത്ഥിയെ കണ്ടെത്തിയത്. തുടർന്ന് മാതാവ് നൽകിയ പരാതിയിൽ വള്ളികുന്നം പൊലീസാണ് പ്രതിയെ പിടികൂടിയത്.