ചേർത്തല:സുരക്ഷിത വിദ്യാലയം കാമ്പയിന്റെ ഭാഗമായി ചെറുവാരണം എസ്.എൻ.വി ഗവ.എൽ.പി സ്‌കൂളിൽ സ്‌പെഷ്യൽ പി.ടി.എ യോഗംകഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിതാ മോഹന്റെ അദ്ധ്യക്ഷതയിൽ നടന്നു.എക്‌സൈസ് പ്രിവന്റീവ് ഓഫീസർ കുഞ്ഞുമോൻ ബോധവത്ക്കരണ ക്ലാസ് നയിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജയകുമാർ,ജോഷി എന്നിവർ ആരോഗ്യ സുരക്ഷാ ക്ലാസെടുത്തു. കഞ്ഞിക്കുഴി പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അക്ബർ,പ്രധാനാദ്ധ്യാപിക ശ്രീലത എന്നിവർ പങ്കെടുത്തു.