അമ്പലപ്പുഴ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം സംഘത്തിന്റെ നേതൃത്വത്തിൽ രാപ്പകൽ പ്രതിഷേധ സംഗമം നടത്തി. കുറവൻതോട് ഓഡിറ്റോറിയത്തിൽ നടന്ന പ്രതിഷേധ സമ്മേളനം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് സി.എ. സലിം അദ്ധ്യക്ഷത വഹിച്ചു. ഭരണഘടനയുടെ ആമുഖം സി.എ. നാസറുദ്ദിൻ മുസ്ലിയാർ വായിച്ചു.കരുനാഗപ്പള്ളി വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി.എം ലിജു, എ. എം. നസീർ, എച്ച്. സലാം, കെ.എം. ജുനൈദ്, സലിം എം മാക്കിയിൽ, ഹാഷിർ സഖാഫി, എ .നിസാമുദ്ദിൻ, പി.എം. ബദറുദ്ദിൻ, ഇബ്രാഹിം കുട്ടി വിളക്കേഴം, നവാസ് പൊഴിക്കര, നിസാർ പുളിപ്പറമ്പ് ,നാസ്സർ പഴയങ്ങാടി, പി.എ. ഷറഫുദ്ദിൻ, കമാൽ മാക്കിയിൽ, ഷാജി കണിയാപറമ്പിൽ, ടി.എ. താഹ, സുൽഫി ഹഖിം, ഷെഫീഖ് പള്ളി വെളി, എന്നിവർ സംസാരിച്ചു.