മാവേലിക്കര: ധീര ജവാൻ സാം എബ്രഹാമിന്റെ രണ്ടാം വാർഷികം പുന്നമൂട് അടൽ ഗ്രാമസേവാ സമിതിയുടെ നേത്യത്വത്തിൽ ആചരിച്ചു. അനുസ്മരണ യോഗം മാർത്തോമ സഭ ഭദ്രാസന കൗൺസിൽ അംഗം ബിജു ജോൺ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. അടൽ ഗ്രാമസേവാസമിതി രക്ഷാധികാരി എം.എസ്.സുവി അധ്യക്ഷനായി. ബി.ജെ.പി നിയോജക മണ്ഡലം സെക്രട്ടറി അഡ്വ.കെ.വി.അരുൺ മുഖ്യ പ്രഭാഷണം നടത്തി. എം.എൻ.ഹരികുമാർ, സി.മഹേഷ്, കെ.ഹരീഷ് കുമാർ, ആർ.അഭിലാഷ്, മനോജ് പുന്നമൂട്, അനു.പി.ഗംഗാധരൻ, ശിവൻകുട്ടി, രാജൻ ആചാരി എന്നിവർ സംസാരിച്ചു.