ആലപ്പുഴ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടർപട്ടിക പുതുക്കുന്നതിന്റെ ഭാഗമായി കരട് വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. വോട്ടർപട്ടികയെ സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ ഇന്നു മുതൽ ഫെബ്രുവരി 14വരെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 28ന് പ്രസിദ്ധീകരിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും പഞ്ചായത്ത്,നഗരസഭ,വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസുകളിലും വോാർപട്ടിക പരിശോധനക്ക് ലഭിക്കും.