തുറവൂർ ∙ പള്ളിയിൽ മോഷണം നടത്തിയശേഷം കുത്തിയതോട് പൊലീസ് സ്റ്റേഷനു സമീപത്തെ ലോഡ്ജിൽ ഒളിവിൽ താമസിക്കുന്നതിനിടെ പിടിയിലായ മോഷ്ടാവിനെ പാലാരിവട്ടം പൊലീസിന് കൈമാറി. വയനാട് ബത്തേരി നെന്മേനി മൂർഖൻ വീട്ടിൽ ഷംഷാദിനെയാണ് (30) കുത്തിയതോട് എസ്ഐ:കെ.എ.അനിരുദ്ധന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് മൊബൈൽഫോണുകളും 25000 രൂപയും കണ്ടെത്തി. പാലാരിവട്ടം സ്റ്റേഷൻ പരിധിയിലുള്ള പൊന്നുരുന്നി പള്ളിയിൽ മോഷണം നടത്തിയശേഷം കുത്തിയതോട്ടിലെ ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷംഷാദ് പിടിയിലായത്.