തുറവൂർ . കോൺഗ്രസ് അരൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച "ഭരണഘടന സംരക്ഷണ സദസ് കെ പി സി സി ജനറൽ സെക്രട്ടറി സി ആർ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് ദിലീപ് കണ്ണാടൻ അദ്ധ്യക്ഷത വഹിച്ചു.ഡി സി സി പ്രസിഡന്റ് എം ലിജു മുഖ്യ പ്രഭാഷണം നടത്തി . ഡി സി സി സെക്രട്ടറി കെ ഉമേശൻ, തുറവൂർ ദേവരാജൻ ,കെ രാജീവൻ , അസീസ് പായിക്കാടൻ, തിരുമല വാസുദേവൻ എം കമാൽ, കെ വി സോളമൻ , ഉഷാ അഗസ്റ്റിൻ, പി പി മധു ,പി ആർ വിശ്വംഭരൻ, എസ് എം അൻസാരി എന്നിവർ സംസാരിച്ചു.