ചേർത്തല:വിവാഹ ഒരുക്കങ്ങൾ നടക്കുന്നതിനിടെ വീടിനു സമീപത്തെ പാചകപ്പുരയ്ക്കടുത്തുള്ള മരം വീണ് ബന്ധുക്കൾക്കും അയൽവാസികളും ഉൾപ്പെടെ എട്ടു പേർക്ക് പരിക്ക്. കഞ്ഞിക്കുഴി പഞ്ചായത്ത് ഒമ്പതാം വാർഡിൽ പാപ്പാളി ക്ഷേത്രത്തിനു സമീപത്തെ വിവാഹ വീട്ടിൽ ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം. വീടിന് സമീപം നിന്ന അമ്പഴമാണ് ഒടിഞ്ഞു വീണത്. പാചകപ്പന്തലിനു സമീപം ഇരുന്നവർക്കാണ് പരിക്ക്. ഇവരെ ചേർത്തല താലൂക്ക് ആശുപത്രി, ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.