ചേർത്തല:പൊലീസ് ഉദ്യോഗസ്ഥർക്കായി ആലപ്പുഴയിൽ സംഘടിപ്പിച്ച ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് സംസ്ഥാനത്തിന് മാതൃകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു.ജില്ലാ റൈഫിൾ അസോസിയേഷന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കായി നടത്തിയ ജില്ലാ തല ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എല്ലാ ജില്ലകളിലും മത്സരം സംഘടിപ്പിക്കും.സംസ്ഥാനതലത്തിലും മത്സരം സംഘടിപ്പിക്കുമെന്നും ബെഹ്റ പറഞ്ഞു.റൈഫിൾ അസോസിയേഷൻ സെക്രട്ടറി കിരൺ മാർഷൽ നൽകിയ തോക്ക് ഉപയോഗിച്ച് ലോക്‌നാഥ് മെഹ്റ മൂന്ന് പ്രാവശ്യംവെടിയുതിർത്താണ് മത്സരം ഉദ്ഘാടനം ചെയ്തത്.ജില്ലാ പൊലീസ് മേധാവി കെ എം. ടോമി അദ്ധ്യക്ഷത വഹിച്ചു.
റേയ്ഞ്ച് ഡി.ഐ.ജി കാളിദാസ് മഹേഷ്‌കുമാർ,നോഡൽ ഓഫീസർ എ.എസ്.പി വിവേക് കുമാർ ഐ പി എസ്, റൈഫിൾസ് ക്ലബ് സെക്രട്ടറി കിരൺമാർഷൽ,എ.സി.ശാന്തകുമാർ, വി.എസ്. കണ്ണൻ,എസ്.ജോയ്,പി.മഹാദേവൻ എന്നിവർ സംസാരിച്ചു.
സമാപന സമ്മേളനം മന്ത്റി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു.