sukh

കറ്റാനം: കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ, അഖിലേന്ത്യാ കിസാൻ സഭ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അഡ്വ.കെ.എസ്. രവി കൺവീനറായുള്ള പ്രിസീഡിയം സമ്മേളനം നിയന്ത്രിച്ചു. കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.വേണുഗോപാലൻ നായർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജനറൽ കൺവീനർ കെ.ജി.സന്തോഷ് സ്വാഗതം പറഞ്ഞു.സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ.ജോയി കുട്ടി ജോസ്, എ.പി.ജയൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, എൻ സുകുമാരപിള്ള, എന്നിവർ സംസാരിച്ചു.പ്രവർത്തന റിപ്പോർട്ടും, കണക്കും ജില്ലാ സെക്രട്ടറി ആർ.സുഖ ലാൽ അവതരിപ്പിച്ചു. ഭാരവാഹികളായി അഡ്വ.കെ.എസ്.രവി (പ്രസിഡന്റ്), കെ.ജി.സന്തോഷ് , പി.സുരേന്ദ്രൻ കെ.ഗോപിനാഥൻ(വൈസ് പ്രസിഡന്റുമാർ),.ആർ .സുഖ ലാൽ ( സെക്രട്ടറി ), ജി.സദാശിവൻപിള്ള, ജി.വിശ്വമോഹൻ, കെ.ജി. പ്രിയദർശൻ (ജോയിന്റ് സെക്രട്ടറിമാർ), സോമൻ പിള്ള ( ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.