തുറവൂർ: ഭരണഘടന സംരക്ഷണ സമിതി കുത്തിയതോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തുന്ന റാലിയും സമ്മേളനവും ഇന്ന് വൈകിട്ട് 5ന് തുറവൂർ ജംഗ്ഷനിൽ ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. നിസാർ കോതങ്ങനാട്ട് അദ്ധ്യക്ഷനാകും. ഡി.സി.സി. പ്രസിഡന്റ് എം.ലിജു മുഖ്യ പ്രഭാഷണം നടത്തും. ആലപ്പുഴ രൂപത സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ: സേവ്യർ കുടിയാംശേരിൽ ആമുഖ പ്രഭാഷണം നടത്തും.