കായംകുളം: എൽ.ഡി.എഫ് മനുഷ്യ ശൃംഖലയുടെ പ്രചരണാർത്ഥം വിവിധ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് ജാഥകൾ നടന്നു. പുല്ലുകുളങ്ങരയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ മേഖലാ ജാഥാ ക്യാപ്ടൻ ടി.ജെ.ആഞ്ചലോസ്, എൽ.ഡി.എഫ് നേതാക്കളായ എൻ.സുകുമാരപിള്ള, എം.എ.അലിയാർ, കെ.എച്ച്.ബാബുജാൻ, ബി. രാഘവൻ, തമ്പി മേട്ടുതറ തുടങ്ങിയവർ സംസാരിച്ചു.