ആലപ്പുഴ: വിധവ പെൻഷനും വാർദ്ധക്യകാല പെൻഷനും പുതിയ ഉത്തരവുകൾ ഇറക്കി അട്ടിമറിക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരെ 29ന് ജില്ലയിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ ഓഫീസുകൾക്ക് മുന്നിൽ കോൺഗ്രസ് ജനപ്രതിനിധികൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ധർണ്ണ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു അറിയിച്ചു. രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സമിതിയുടെ നേതൃത്വത്തിൽ ഡി.സി.സിയിൽ നടന്ന യോഗത്തിലായിരുന്നു തീരുമാനം. സമിതി ചെയർമാൻ ജോൺ തോമസ് അദ്ധ്യക്ഷനായിരുന്നു. കൺവീനർ. യു.മുഹമ്മദ്, കെ.വി.മേഘനാദൻ, ടി.എച്ച്. സലാം,ജോജി ചെറിയാൻ, രാജഗോപാൽ, ജനൂബ് പുഷ്പാകരൻ, ഇ.കെ. കുഞ്ഞപ്പൻ തുടങ്ങിയവർ സംസാരിച്ചു.